< Back
Kerala

Kerala
ഇന്നലെ പുറപ്പെടേണ്ട വിമാനം ഇന്നും വൈകുന്നു; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
|24 Aug 2024 11:35 PM IST
സാങ്കേതിക തകരാർ മൂലമെന്ന് അധികൃതരുടെ വിശദീകരണം
കൊച്ചി: വിമാനം വൈകുന്നതിനെ ചൊല്ലി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. എയർ ഏഷ്യയുടെ മലേഷ്യൻ വിമാനം വൈകുന്നതിനെതിരെയാണ് യാത്രക്കാർ പ്രതിഷേധിക്കുന്നത് .വെള്ളിയാഴ്ച പുറപ്പെടേണ്ടിയിരുന്ന വിമാനം ഇതുവരെ സർവീസ് നടത്തിയില്ല. ഇന്ന് രാത്രി എട്ടുമണിക്ക് പുറപ്പെടുമെന്നാണ് അവസാനമായി അറിയിച്ചിരുന്നത്.
എന്നാൽ പറഞ്ഞ സമയത്തിൽ നിന്നു വീണ്ടും മണിക്കുറുകൾ വൈകിയതോടെയാണ് യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. സാങ്കേതിക തകരാരാണ് വിമാനം വൈകുന്നതിന്റെ കാരണമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. 180 പേരുമായി പുറപ്പെടേണ്ട് വിമാനമാണ് വൈകുന്നത്.