< Back
Kerala

Kerala
പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗിയുടെ മരണത്തില്‍ കൊലപാതക സാധ്യത തള്ളാനാവില്ലെന്ന് ഫോറന്‍സിക് സംഘം
|31 Dec 2022 9:30 AM IST
കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. സംഭവം നടന്ന് ഒരു മാസമായിട്ടും ദുരൂഹത നീങ്ങത്തതോടെയാണ് കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുന്നത്.
തിരുവനന്തപുരം: പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗിയുടെ മരണത്തില്‍ ദുരൂഹതയേറുന്നു. കൊല്ലം ശൂരനാട് സ്വദേശി സ്മിതാകുമാരിയുടെ മരണം തലക്കടിയേറ്റെന്ന് സ്ഥിരീകരിച്ചു.സംഭവത്തില്‍ കൊലപാതക സാധ്യത തളളാനാവില്ലന്ന് ഫൊറൻസിക് സംഘം അറിയിച്ചു. മരണം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും.
ജീവനക്കാരെ കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം പുരോഗമിക്കുക. കഴിഞ്ഞ നവംബര്‍ 30 നായിരുന്നു മരണം. സംഭവം നടന്ന് ഒരു മാസമായിട്ടും ദുരൂഹത നീങ്ങത്തതോടെയാണ് കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുന്നത്.