Kerala
adimali അടിമാലി മരംമുറി
Kerala

പുറമ്പോക്ക് ഭൂമിയിൽ നിന്ന് മരം മുറിച്ചു കടത്തിയ കേസിലെ പ്രതിയെ വനം വകുപ്പ് തിരിച്ചെടുത്തു

Web Desk
|
31 Jan 2023 11:02 AM IST

അടിമാലി മരംമുറി കേസിലെ പ്രതിയായ ജോജി ജോണിനെയാണ് തിരിച്ചെടുത്തത്

ഇടുക്കി: സർക്കാർ പുറമ്പോക്ക് ഭൂമിയിൽ നിന്ന് തേക്ക് മരങ്ങൾ വെട്ടിക്കടത്തിയ കേസിലെ പ്രതിയെ വനം വകുപ്പ് തിരിച്ചെടുത്തു. അടിമാലി മരംമുറി കേസിലെ പ്രതിയായ ജോജി ജോണിനെയാണ് തിരിച്ചെടുത്തത്. വെട്ടിക്കടത്തിയ മരത്തടികൾ പ്രതിയായ ജോജി ജോണിന്റെ അമ്മയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ നിന്ന് കണ്ടെത്തിയിരുന്നു.

അടിമാലി റെയ്ഞ്ച് ഓഫീസറായിരിക്കേ തന്റെ അധികാര പരിതിയിൽ ഉള്ള പലയിടങ്ങളിൽ നിന്നായി അനധികൃതമായി മരംമുറിച്ചു കടത്തി എന്നതാരുന്നു ജോജി ജോണിനെതിരായ കേസ്. കേസിൽ അറസ്റ്റിലായിരുന്ന ഇയാളെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഈ നടപടിയാണ് ഇപ്പോള്‍ പിന്‍വലിച്ചത്. പുനലൂർ ഡിവിഷനിലാണ് പുതിയ നിയമനം. ഇയാൾക്കെതിരെയുള്ള വിജിലൻസ് അന്വേഷണം തുടരുകയാണ്.


Related Tags :
Similar Posts