< Back
Kerala
നിപ സ്ഥിരീകരിച്ച പ്രദേശത്തെ വവ്വാലുകളിൽ വൈറസ് സാന്നിധ്യമുണ്ടോയെന്ന് പരിശോധിക്കാൻ വനംവകുപ്പ് നടപടി തുടങ്ങി
Kerala

നിപ സ്ഥിരീകരിച്ച പ്രദേശത്തെ വവ്വാലുകളിൽ വൈറസ് സാന്നിധ്യമുണ്ടോയെന്ന് പരിശോധിക്കാൻ വനംവകുപ്പ് നടപടി തുടങ്ങി

Web Desk
|
11 Sept 2021 7:12 AM IST

പരിശോധിക്കാനായി ഇരുവഴിഞ്ഞി പുഴയുടെ തീരത്ത് വലകൾ സ്ഥാപിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ച പ്രദേശത്തെ വവ്വാലുകളിൽ വൈറസ് സാന്നിധ്യമുണ്ടോയെന്ന് പരിശോധിക്കാൻ വനംവകുപ്പ് നടപടി ആരംഭിച്ചു. പരിശോധിക്കാനായി ഇരുവഴിഞ്ഞി പുഴയുടെ തീരത്ത് വലകൾ സ്ഥാപിച്ചു. മുക്കം നഗരസഭയിലെ തെയ്യത്തുംകടവ് കുറ്റ്യോട്ട് പ്രദേശത്താണ് രാത്രിയില്‍ വവ്വാലുകളെ പിടിക്കാനായി മരങ്ങളില്‍ വലകള്‍ സ്ഥാപിച്ചത്.

നിപ സ്ഥിരീകരിച്ച പാഴൂര്‍ മുന്നൂര്‍ പ്രദേശങ്ങളോട് ചേര്‍ന്ന് കിടക്കുന്ന ഇരുവഴിഞ്ഞി പുഴയുടെ തീരത്തെ തെയ്യത്തും കടവ് കുറ്റ്യോട്ട് ഭാഗങ്ങളിലാണ് വവ്വാലുകളുടെ സാന്നിധ്യമുള്ള മരങ്ങളില്‍ വനം വകുപ്പ് കൂറ്റന്‍വല വിരിച്ചത്. കഴിഞ്ഞ ദിവസം നടത്തിയ എപ്പിഡെമിയോളജിക്കൽ സർവേയുടെ അടിസ്ഥാനത്തിൽ ചീഫ് വെറ്റിനറി ഫോറസ്റ്റ് ഓഫീസർ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലാണ് വനം വകുപ്പ് വവ്വാലുകളെ പരിശോധനക്കായി പിടികൂടുന്നത്.

പൂനെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ശാസ്ത്രജ്ഞരായ ഡോ.മംഗേഷ് ഗോകലെ, ഡോ. ബാലസുബ്രഹ്മണ്യം എന്നിവരുടെ നേതൃത്വത്തിലായിരുന്നു ദൌത്യം. വലയിൽ കുടുങ്ങുന്ന വവ്വാലുകളെ പുലർച്ചെ 5.30 ഓടെ പുറത്തെടുത്ത് സ്രവം ശേഖരിച്ചു. ഇതിൽ നിപ വൈറസ് സാന്നിധ്യമുണ്ടോ എന്നാണ് പരിശോധിക്കുക.



Similar Posts