< Back
Kerala

Kerala
പന്ന്യൻ രവീന്ദ്രന്റെ പേരിലുള്ള ഫൗണ്ടേഷൻ പിരിച്ചുവിടും
|9 Jun 2022 10:50 AM IST
പിആർ ഫൗണ്ടേഷൻ എന്ന പേരിലാണ് ഫൗണ്ടേഷന്റെ പ്രവർത്തനം നടന്നിരുന്നത്. ഇത് പന്ന്യൻ രവീന്ദ്രൻ ഫൗണ്ടേഷൻ ആണെന്ന് വ്യക്തമായതോടെയാണ് നേതൃത്വം ഇടപെട്ടത്.
തിരുവനന്തപുരം: സിപിഐ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രന്റെ പേരിലുള്ള ഫൗണ്ടേഷൻ പിരിച്ചുവിടാൻ തീരുമാനം. ഫൗണ്ടേഷന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
പിആർ ഫൗണ്ടേഷൻ എന്ന പേരിലാണ് ഫൗണ്ടേഷന്റെ പ്രവർത്തനം നടന്നിരുന്നത്. ഇത് പന്ന്യൻ രവീന്ദ്രൻ ഫൗണ്ടേഷൻ ആണെന്ന് വ്യക്തമായതോടെയാണ് നേതൃത്വം ഇടപെട്ടത്. ഇതിന്റെ രൂപീകരണത്തിൽ തനിക്ക് പങ്കില്ലെന്നും ചില സുഹൃത്തുക്കളാണ് ഫൗണ്ടേഷന്റെ പ്രവർത്തനം നടത്തുന്നതെന്നും പന്ന്യൻ രവീന്ദ്രൻ നേതൃത്വത്തെ അറിയിച്ചിരുന്നു.