< Back
Kerala
വയനാട് കോൺഗ്രസ് നേതാവ് ജോസ് നല്ലേടത്തിന്റെ സംസ്‌കാരം ഇന്ന്
Kerala

വയനാട് കോൺഗ്രസ് നേതാവ് ജോസ് നല്ലേടത്തിന്റെ സംസ്‌കാരം ഇന്ന്

Web Desk
|
13 Sept 2025 7:01 AM IST

പ്രതിസന്ധിയിൽ പാർട്ടി ഒപ്പം നിന്നില്ലെന്നും, സമൂഹ മാധ്യമങ്ങളിലെ വ്യക്തിഹത്യ വിഷമമുണ്ടാക്കിയതായും ആത്മഹത്യാ കുറിപ്പിൽ ഉള്ളതായി സൂചന

വയനാട്: വയനാട് പുൽപ്പള്ളിയിലെ കോൺഗ്രസ് നേതാവ് ജോസ് നെല്ലേടത്തിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. പട്ടാണിക്കാപ്പ് ഉണ്ണീശോ പള്ളിയിൽ വൈകിട്ട് നാല് മണിക്കാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക.. ഇന്നലെ രാവിലെയാണ് ജോസിനെ വീടിന് സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

പൊലീസിന്റെ പരിശോധയിൽ ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിരുന്നു. പ്രതിസന്ധിയിൽ പാർട്ടി ഒപ്പം നിന്നില്ലെന്നും, സമൂഹ മാധ്യമങ്ങളിലെ വ്യക്തിഹത്യ വിഷമമുണ്ടാക്കിയതായും ആത്മഹത്യാ കുറിപ്പിൽ ഉള്ളതായി സൂചനയുണ്ട്.

Similar Posts