< Back
Kerala
ജീവകാരുണ്യ പ്രവർത്തകനെ ഹണിട്രാപ്പിൽപെടുത്തി അഞ്ചുലക്ഷം തട്ടിയ സംഘം പിടിയിൽ
Kerala

ജീവകാരുണ്യ പ്രവർത്തകനെ ഹണിട്രാപ്പിൽപെടുത്തി അഞ്ചുലക്ഷം തട്ടിയ സംഘം പിടിയിൽ

Web Desk
|
31 Jan 2024 10:21 AM IST

ദമ്പതികൾ ഉൾപ്പടെ ഏഴ് പേർ പിടിയിൽ

കാസർകോഡ്: ഹണിട്രാപ്പിൽപെടുത്തി ജീവകാരുണ്യ പ്രവർത്തകനായ കാസർകോഡ് സ്വദേശിയായ 59കാരനിൽ നിന്ന് അഞ്ചുലക്ഷം രൂപ തട്ടിയ സംഘം പിടിയിൽ. കോഴിക്കോട് സ്വദേശികളായ ദമ്പതികൾ ഉൾപ്പടെ ഏഴ് പേരെയാണ് മേൽപ്പറമ്പ് പൊലീസ് പിടികൂടിയത്.മംഗളൂരുവിൽ എത്തിച്ച് നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണംതട്ടുകയായിരുന്നു.

മാങ്ങാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജീവകാരു​ണ്യ പ്രവർത്തകനെയാണ് ഹണിട്രാപ്പിൽപ്പെടുത്തി പണം തട്ടിയത്. വിദ്യാഭ്യാസ സഹായത്തിനെന്ന പേരിലാണ് പെൺകുട്ടി ജീവകാരുണ്യപ്രവർത്തകനെ സമീപിക്കുന്നത്.

ലാപ്ടോപ് ആവശ്യ​ത്തിന് വേ​ണ്ടി മംഗളുരുവിലേക്ക് വിളിച്ചു വരുത്തിയ ശേഷം അവിടെ റൂമിൽ വെച്ച് നഗ്ന ചിത്രങ്ങൾ പകർത്തുകയായിരുന്നു. പകർത്തിയ ചിത്രങ്ങൾ കൂട്ടാളികൾക്ക് അയച്ച് കൊടുത്തശേഷമാണ് സംഘം ഭീഷണി തുടങ്ങിയത്. ആദ്യം അമ്പതിനായിരം രൂപ നൽകിയെങ്കിലും കൂടുതൽ പണം ആവശ്യപ്പെട്ടതോടെയാണ് പൊലീസിൽ പരാതി നൽകിയത്.

Related Tags :
Similar Posts