< Back
Kerala
വർക്കലയിൽ പെൺകുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ആണ്‍ സുഹൃത്ത് കസ്റ്റഡിയില്‍
Kerala

വർക്കലയിൽ പെൺകുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ആണ്‍ സുഹൃത്ത് കസ്റ്റഡിയില്‍

Web Desk
|
28 Dec 2022 8:09 AM IST

വടശ്ശേരികോണത്ത് സ്വദേശിനി പതിനേഴുകാരിയായ സംഗീതയാണ് കൊല്ലപ്പെട്ടത്. വീടിനു പുറത്ത് കഴുത്തിൽ ഗുരുതരമായി പരിക്കേറ്റ നിലയിലാണ് സംഗീതയെ കണ്ടത്

തിരുവനന്തപുരം: വർക്കലയിൽ പെൺകുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. വടശ്ശേരികോണത്ത് സ്വദേശിനി പതിനേഴുകാരിയായ സംഗീതയാണ് കൊല്ലപ്പെട്ടത്. വീടിനു പുറത്ത് കഴുത്തിൽ ഗുരുതരമായി പരിക്കേറ്റ നിലയിലാണ് സംഗീതയെ കണ്ടത്. പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം.

ശ്രീശങ്കര കോളേജിലെ ഒന്നാം വർഷ വിദ്യാർഥിനിയാണ് സംഗീത. ഇന്നലെ രാത്രി സഹോദരിക്കൊപ്പം ഉറങ്ങാൻ കിടന്ന പെൺകുട്ടിയെ പിന്നീട് വീടിന് പുറത്ത് ചോരയിൽ കുളിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കഴുത്തിന് ഗുരുതര പരിക്കേറ്റ നിലയിലായിരുന്നു പെൺകുട്ടി.

പൊലീസ് പറയുന്നതനുസരിച്ച് സംഗീതയ്ക്ക് പള്ളിക്കൽ സ്വദേശി ഗോപു എന്നയാളുമായി അടുപ്പമുണ്ടായിരുന്നു. ഇയാൾ പെൺകുട്ടിയുടെ വിശ്വാസമുറപ്പിക്കാനായി മറ്റൊരു നമ്പറിൽ നിന്നും അഖിൽ എന്ന പേരിൽ ബന്ധം സ്ഥാപിക്കുകയും രാത്രി വിളിച്ചിറക്കി വെട്ടിക്കൊല്ലുകയായിരുന്നു. ഗോപുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.



Similar Posts