< Back
Kerala

Kerala
കോതമംഗലത്ത് നിന്നും കുട്ടിയെ കാണാതായി
|6 Jan 2024 9:37 PM IST
ഇഞ്ചൂർ സ്വദേശി പ്രേംകുമാറിന്റെ മകൾ അളകനന്ദയെയാണ്
എറണാകുളം: കോതമംഗലം ഇഞ്ചൂരിൽ നിന്ന് കുട്ടിയെ കാണാതായതായി പരാതി. 13 വയസുള്ള പെൺകുട്ടിയെയാണ് കാണാതായത്. ഇന്ന് വൈകിട്ട് 3.30 ഓടെയാണ് സംഭവം. ഇഞ്ചൂർ സ്വദേശി പ്രേംകുമാറിന്റെ മകൾ അളകനന്ദയെയാണ് വീട്ടിൽ നിന്നും കാണാതായത്.
പിങ്ക് നിറമുള്ള ഉടുപ്പാണ് കാണാതാകുന്ന സമയത്ത് കുട്ടി ധരിച്ചിരുന്നത്. കുട്ടിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ 0485 2862328 എന്ന നമ്പരിലോ 9497987125 മൊബൈൽ നമ്പരിലോ ബന്ധപ്പെടേണ്ടതാണെന്ന് കോതമംഗലം പൊലീസ് അറിയിച്ചു.
Updating...