< Back
Kerala

Kerala
പോക്‌സോ കേസിൽ ഇരയായ പെൺകുട്ടി കുളത്തിൽ വീണ് മരിച്ചു
|7 May 2022 3:30 PM IST
കഴിഞ്ഞയാഴ്ച കുമളി പൊലീസ് രജിസ്റ്റർ ചെയ്ത പോക്‌സോ കേസിൽ ഇരയാണ് മരിച്ച പെൺകുട്ടി
ഇടുക്കി: വണ്ടൻമേടിൽ പോക്‌സോ കേസിൽ ഇരയായ പെൺകുട്ടി കുളത്തിൽ വീണ് മരിച്ചു. കൂട്ടുകാരുമായി കളിക്കുന്നതിനിടെ കുളത്തിൽ വീഴുകയായിരുന്നു. മരണത്തിൽ ദുരൂഹതിയില്ലെന്ന് പൊലീസ് അറിയിച്ചു.
അമ്മയോടൊപ്പം ജോലി സ്ഥലത്തെത്തിയതായിരുന്നു പെൺകുട്ടി. കഴിഞ്ഞയാഴ്ച കുമളി പൊലീസ് രജിസ്റ്റർ ചെയ്ത പോക്‌സോ കേസിൽ ഇരയാണ് മരിച്ച പെൺകുട്ടി. കേസിൽ 52 കാരനായ പ്രതിയെ പൊലീസ് പിടികൂടിയിരുന്നു. പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് വ്യക്തമാക്കിയെങ്കിലും ഇതുമായി ബന്ധപ്പെട്ട് തുടരന്വേഷണം നടത്തുകയാണ് പൊലീസ്.