< Back
Kerala

Kerala
കൊല്ലത്ത് സെൽഫി എടുക്കുന്നതിനിടെ കാൽവഴുതി പെൺകുട്ടികൾ ആറ്റിൽ വീണു; രണ്ടുപേരെ രക്ഷപ്പെടുത്തി- ഒരാളെ കാണാതായി
|28 May 2022 4:40 PM IST
പത്താം ക്ലാസ് വിദ്യാർത്ഥിനിയായ കൂടൽ സ്വദേശി അപർണ്ണയെയാണ് കാണാതായിരിക്കുന്നത്
കൊല്ലം: പത്തനാപുരത്ത് സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ കാൽവഴുതി ആറ്റിൽ വീണു. രണ്ടുപേരെ രക്ഷപ്പെടുത്തി. കാണാതായ ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ വെള്ളറാമണൽ കടവിലാണ് അപകടമുണ്ടായത്.
പത്താം ക്ലാസ് വിദ്യാർത്ഥിനിയായ കൂടൽ സ്വദേശി അപർണ്ണയെയാണ് കാണാതായിരിക്കുന്നത്. ഒഴുക്കിൽപെട്ട അനുഗ്രഹയെയും അനുപമയെയുമാണ് രക്ഷപ്പെടുത്തിയത്. ഇവർക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ഉണ്ടായിരുന്നതിനാൽ ആറ്റിൽ വലിയ രീതിയിലുള്ള ഒഴുക്കുണ്ടായിരുന്നു.