< Back
Kerala
RTI activist files complaint to Chief Minister and DGP against police in Padmanabhaswamy temple theft case
Kerala

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണമോഷണം; ക്ഷേത്ര ജീവനക്കാരെ നുണ പരിശോധനക്ക് വിധേയമാക്കും

Web Desk
|
6 Jun 2025 9:41 AM IST

ആറ് ജീവനക്കാരെയാണ് നുണ പരിശോധനക്ക് വിധേയമാക്കുക.

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണ മോഷണത്തിൽ ക്ഷേത്ര ജീവനക്കാരെ നുണ പരിശോധനയ്ക്ക് വിധേയമാക്കും. ആറ് ജീവനക്കാരെയാണ് നുണ പരിശോധനക്ക് വിധേയമാക്കുക. ഇതിനായി ഫോർട്ട് പോലീസ് കോടതിയിൽ അപേക്ഷ നൽകി.

108 പവൻ സ്വർണം കാണാതായ ശേഷം ക്ഷേത്ര മുറ്റത്ത് നിന്ന് കിട്ടിയതിലാണ് നടപടി. സ്വർണം കാണാതായതിന് പിന്നിൽ ജീവനക്കാർക്കിടയിലെ ഭിന്നതയാണോയെന്ന് പൊലീസ് സംശയിക്കുന്നു.

ക്ഷേത്രത്തിൽ നടന്നത് മോഷണമല്ലെന്നായിരുന്നു പൊലീസ് ആദ്യം പറഞ്ഞത്. പിന്നീട് മോഷണമാണെന്ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. മേയ് ഏഴിനും പത്തിനുമിടയിലാണ് മോഷണം നടന്നതെന്നാണ് എഫ്‌ഐആറിൽ പറയുന്നത്.

അതേസമയം, ആരും മനപൂർവ്വം മോഷ്ടിച്ചതായി വിശ്വസിക്കുന്നില്ല. അറിയാതെ നഷ്ടപ്പെട്ടതാവാനാണ് സാധ്യതയെന്ന് തിരുവിതാംകൂർ രാജ കുടുംബാംഗവും പത്മനാഭസ്വാമി ക്ഷേത്ര ഭരണ സമിതി അംഗവുമായ ആദിത്യ വർമ്മ അഭിപ്രായപ്പെട്ടു. അന്വേഷണം പുരോഗമിക്കുന്നുണ്ട്. നഷ്ടപ്പെട്ട വസ്തു വകകൾ പരിശോധിച്ച ശേഷമാണ് തിരികെ വെക്കുന്നതെന്നും ആദിത്യ വർമ്മ വ്യക്തമാക്കി.

watch video:

Similar Posts