< Back
Kerala
സർക്കാർ സ്ഥിര നിയമനം നൽകിയില്ല; തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരുടെ പ്രതിഷേധം
Kerala

സർക്കാർ സ്ഥിര നിയമനം നൽകിയില്ല; തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരുടെ പ്രതിഷേധം

Web Desk
|
22 March 2022 12:18 PM IST

കഴിഞ്ഞ ഒരു മാസമായി ഭിന്ന ശേഷിക്കാരായ താൽക്കാലിക ജീവനക്കാർ തിരുവനന്തപുരത്ത് പ്രതിഷേധത്തിലാണ്

സ്ഥിര നിയമനം നൽകാത്ത സർക്കാർ നിലപാടിനെതിരെ പ്രതിഷേധവുമായി ഭിന്ന ശേഷിക്കാരുടെ സംഘടന. തിരുവനന്തപുരം എം.ജി റോഡ് പൂർണമായും ഉപരോധിച്ചാണ് ഭിന്നശേഷിക്കാരുടെ പ്രതിഷേധം.

കഴിഞ്ഞ ഒരു മാസമായി ഭിന്ന ശേഷിക്കാരായ താൽക്കാലിക ജീവനക്കാർ തിരുവനന്തപുരത്ത് പ്രതിഷേധത്തിലാണ്. പ്രതിഷേധക്കാർ എം.ജി റോഡ് ഉപരോധിച്ചതോടെ ഗതാഗതം പൂർണമായും സ്തംഭിച്ചിരിക്കുകയാണ്. മന്ത്രിമാർക്കും മറ്റുമായി നിരവധി തവണ നിവേദനം നൽകിയെങ്കിലും തങ്ങളുടെ പ്രശ്‌നത്തിൽ പരിഹാരം കണ്ടില്ലെന്നും ഭിന്ന ശേഷിക്കാരെ സർക്കാർ അവഗണിക്കുകയാണെന്നും പ്രതിഷേധകർ പറഞ്ഞു.


Similar Posts