< Back
Kerala

Kerala
സർക്കാർ ഇതുവരെ പണം അനുവദിച്ചില്ല; ന്യൂനപക്ഷ സ്കോളർഷിപ്പ് അവതാളത്തിൽ
|13 Feb 2025 3:05 PM IST
സാമ്പത്തിക വർഷം അവസാനിക്കാൻ ഇനി 46 ദിവസം മാത്രമാണ് ബാക്കിയുള്ളത്
തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പ് പണം വിതരണം ചെയ്യാതെ സർക്കാർ. എ.പി.ജെ അബ്ദുൽ കലാം, പ്രെഫ മുണ്ടശ്ശേരി, മാർഗദീപം സ്കോളർഷിപ്പുകളിൽ ഒരു രൂപ പോലും വിതരണം ചെയ്തില്ല.
സാമ്പത്തിക വർഷം അവസാനിക്കാൻ ഇനി 46 ദിവസം മാത്രമാണ് ബാക്കിയുള്ളത്. മന്ത്രി വി.അബ്ദുറഹിമാന്റെ നിയമസഭയി മറുപടിയിലാണ് കണക്കുകൾ പുറത്ത് വന്നത്.