< Back
Kerala
അയ്യപ്പ സംഗമവും ന്യൂനപക്ഷ സംഗമവും, ജനങ്ങളെ ഭിന്നിപ്പിച്ചു വോട്ട് നേടാനാണ് സര്‍ക്കാര്‍ ശ്രമം: കെ.എം ഷാജി
Kerala

അയ്യപ്പ സംഗമവും ന്യൂനപക്ഷ സംഗമവും, ജനങ്ങളെ ഭിന്നിപ്പിച്ചു വോട്ട് നേടാനാണ് സര്‍ക്കാര്‍ ശ്രമം: കെ.എം ഷാജി

Web Desk
|
13 Sept 2025 8:23 PM IST

ന്യൂനപക്ഷങ്ങളുടെ സംവരണ ആനുകൂല്യം തന്നെ ഇല്ലാതാക്കിയവരാണ് ഇടത് സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു

കോഴിക്കോട്: അയ്യപ്പ സംഗമത്തിലൂടെയും ന്യുനപക്ഷ സംഗമത്തിലൂടെയും ജനങ്ങളെ ഭിന്നിപ്പിച്ചു വോട്ട് നേടാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജി പറഞ്ഞു. വെള്ളാപ്പള്ളിയെ നവോത്ഥാന നായകനാക്കാനാണ് ഇടതു സര്‍ക്കാരിന്റെ ശ്രമമെന്നും വെള്ളാപ്പള്ളിയുടെ നവോത്ഥാന കാലത്തേക്കാള്‍ നല്ലത് പിണറായിയുടെ അധമ കാലമാണെന്നും അദ്ദേഹം പറഞ്ഞു.

മെഡിക്കല്‍ കോളേജില്‍ മരുന്നും ശസ്ത്രക്രിയ ഉപകരണങ്ങളും ഇല്ലാത്ത വിഷയങ്ങളൊക്കെയാണ് ആദ്യം ഇടതു സര്‍ക്കാര്‍ പരിഹരിക്കേണ്ടത്. ന്യൂനപക്ഷങ്ങളുടെ സംവരണ ആനുകൂല്യം തന്നെ ഇല്ലാതാക്കിയവരാണ് ഇടത് സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു.

Related Tags :
Similar Posts