< Back
Kerala

Kerala
ഗവർണർ ഭരണഘടന ലംഘനം നടത്തുന്നു; സിപിഎം
|3 July 2025 9:13 AM IST
ഗവർണർ ഭരണഘടനയ്ക്ക് വിധേയനായി, അതിൻറെ സംരക്ഷകനായി നിൽക്കണമെന്നും എം.വി.ഗോവിന്ദൻ ദേശാഭിമാനിയിലെഴുതിയ ലേഖനത്തിൽ മുന്നറിയിപ്പ് നൽകുന്നു.
തിരുവനന്തപുരം: ഗവർണർ ഭരണഘടന ലംഘനം നടത്തുന്നവെന്ന ആരോപണവുമായി സിപിഎം. വ്യക്തിപരമായ രാഷ്ട്രീയ, വിശ്വാസപ്രമാണങ്ങൾ രാജ്ഭവനിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുത്. ഗവർണർ ഭരണഘടനയ്ക്ക് വിധേയനായി, അതിൻറെ സംരക്ഷകനായി നിൽക്കണമെന്നും എം.വി.ഗോവിന്ദൻ ദേശാഭിമാനിയിലെഴുതിയ ലേഖനത്തിൽ മുന്നറിയിപ്പ് നൽകുന്നു.
രാജ്ഭവിൽ വെച്ചിട്ടുള്ളത് ആർഎസ്എസ് സങ്കൽപത്തിലുള്ള ഭാരതമാതാവിനെയാണെന്നും കാവി സാരി അണിഞ്ഞ സ്ത്രീ രൂപത്തെ ഭാരതമാതാവിന്റെ പ്രതീകമായി കാണാൻ കഴിയില്ലെന്നും ലേഖനത്തിൽ വ്യക്തമാക്കുന്നു. മന്ത്രിമാരായ പി.പ്രസാദും, വി. ശിവൻകുട്ടിയും ചെയ്തത് ശരിയായ നടപടിയെന്നും ലേഖനത്തിലുണ്ട്. തെറ്റായ ഭൂപടമാണ് സ്ത്രീ രൂപത്തിന് ഒപ്പം വെച്ചിരിക്കുവന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എഴുതിയ ലേഖനത്തിൽ വ്യക്തമാക്കുന്നു.
watch video: