< Back
Kerala
കൊല്ലത്ത് ഗാന്ധി പ്രതിമയുടെ തല തകർത്തു
Kerala

കൊല്ലത്ത് ഗാന്ധി പ്രതിമയുടെ തല തകർത്തു

Web Desk
|
12 Nov 2022 3:45 PM IST

രണ്ട് ദിവസം മുമ്പ് പ്രതിമയിലുണ്ടായിരുന്ന കണ്ണട മോഷ്ടിച്ച സംഭവത്തിൽ ഏഴുകോണിലെ കോൺഗ്രസ് നേതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു

കൊല്ലം കൊട്ടാരക്കര എഴുകോണിൽ ഗാന്ധി പ്രതിമയുടെ തല തകർത്തു. കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇലഞ്ഞിക്കോട് സ്ഥാപിച്ച അർദ്ധകായപ്രതിമയാണ് തകർത്തത്. സിപിഎം പ്രവർത്തകരാണ് പ്രതിമ തകർത്തതെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു.

ഇലഞ്ഞിക്കോട് മുമ്പ് ഗാന്ധിസ്തൂപം സ്ഥാപിച്ചിരുന്നു. ഒരുമാസം മുമ്പ് സാമൂഹ്യവിരുദ്ധർ അത് തകർത്തു. പിന്നാലെയാണ് പ്രദേശത്ത് ഗാന്ധിജിയുടെ അർദ്ധകായ പ്രതിമ നിർമിച്ചത്. തിങ്കളാഴ്ച കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്യാനിരിക്കെയായിരുന്നു ആക്രമണം. രണ്ട് ദിവസം മുമ്പ് പ്രതിമയിലുണ്ടായിരുന്ന കണ്ണട മോഷ്ടിച്ച സംഭവത്തിൽ ഏഴുകോണിലെ കോൺഗ്രസ് നേതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു . ഇതിനു പിന്നാലെയാണ് ഗാന്ധി പ്രതിമയുടെ തല ഇന്നലെ രാത്രി തകർത്തത് .സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ആക്രമണം ഉണ്ടായതെന്ന് കോൺഗ്രസ് പ്രാദേശിക നേതൃത്വം ആരോപിച്ചു.

ഗാന്ധിപ്രതിമ തകർത്തവരെ ഉടൻ നിയമത്തിനു മുമ്പിൽ കൊടുവരണമെന്ന് കൊടിക്കുന്നിൽ സുരേഷ് അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു .

Similar Posts