< Back
Kerala
കുടുംബ വഴക്ക് പരിഹരിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ ഗൃഹനാഥൻ ആക്രമിച്ചു
Kerala

കുടുംബ വഴക്ക് പരിഹരിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ ഗൃഹനാഥൻ ആക്രമിച്ചു

Web Desk
|
26 Oct 2022 7:03 AM IST

കട്ടപ്പന പൊലീസ് സ്റ്റേഷനിലെ എസ്.ഐ ഡി.സുരേഷിനാണ് മർദനമേറ്റത്

ഇടുക്കി: കുടുംബ വഴക്ക് പരിഹരിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ ഗൃഹനാഥൻ ആക്രമിച്ചു. കട്ടപ്പന പൊലീസ് സ്റ്റേഷനിലെ എസ്.ഐ ഡി.സുരേഷിനാണ് മർദനമേറ്റത്. മദ്യലഹരിയിലായിരുന്ന കൽത്തൊട്ടി സ്വദേശി സന്തോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഭർത്താവ് മദ്യപിച്ചെത്തി വഴക്കുണ്ടാക്കുന്നുവെന്ന യുവതിയുടെ പരാതിയെ തുടർന്നാണ് എസ്.ഐ സുരേഷും രണ്ട് പൊലീസുകാരും കാഞ്ചിയാർ കൽതൊട്ടിയിലെത്തിയത്.മദ്യലഹരിയിലായിരുന്ന സന്തോഷിനെ വാഹനത്തിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെ എസ്.ഐ.യെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ ഇരുപതേക്കർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സന്തോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Similar Posts