< Back
Kerala
Allopathic doctors,  medical certificates, Ayush doctors,
Kerala

വിവാദങ്ങൾക്കിടെ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി ആരോഗ്യ വകുപ്പ്

Web Desk
|
4 July 2025 12:28 PM IST

ഉദ്യോഗസ്ഥർ നിർദേശങ്ങൾ പാലിക്കുന്നില്ലെന്ന് വിമർശനം

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യരംഗവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി ആരോഗ്യവകുപ്പ്. ഉദ്യോഗസ്ഥർ നിർദേശങ്ങൾ പാലിക്കുന്നില്ലെന്നാണ് വിമർശനം. ബിൽഡിംഗ് ഓഡിറ്റ്, ഫയർ ഓഡിറ്റ്, സേഫ്റ്റി ഓഡിറ്റ് എന്നിവ കൃത്യമായി നടത്തുന്നില്ലെന്നും ആരോഗ്യ വകുപ്പ് ആരോപിക്കുന്നു. സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളജിലും ഇതാണ് അവസ്ഥയെന്നും ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.

ആശുപത്രി കെട്ടിടങ്ങളുടെ ബലക്ഷയം സംബന്ധിച്ച കാര്യങ്ങൾ ചർച്ചചെയ്യാൻ ഡയറക്‌റ്റേറ്റ് ഓഫ് ഹെൽത്ത് സർവീസസ് ഇന്ന് അടിയന്തര യോഗം ചേരും. മുതിർന്ന ഉദ്യോഗസ്ഥർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, ആശുപത്രി സൂപ്രണ്ടുമാർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.

watch video:

Similar Posts