< Back
Kerala
The helicopter crashed in Nedumbassery, breaking news malayalam
Kerala

നെടുമ്പാശ്ശേരിയിൽ ഹെലികോപ്റ്റർ തകർന്നുവീണു

Web Desk
|
26 March 2023 12:55 PM IST

കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്ററാണ് പരിശീലന പറക്കലിനിടെ അപകടത്തിൽപ്പെട്ടത്

കൊച്ചി: നെടുമ്പാശ്ശേരിയിൽ ഹെലികോപ്റ്റർ തകർന്നുവീണു. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമാണ് അപകടമുണ്ടായത്. കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്ററാണ് പരിശീലന പറക്കലിനിടെ അപകടത്തിൽപ്പെട്ടത്. ഹെലികോപ്ടറിൽ ഉണ്ടായിരുന്ന മൂന്നുപേരിൽ ഒരാൾക്ക് പരിക്കേറ്റു.

ഇന്ന് 12 മണിയോടുകൂടിയാണ് അപകടമുണ്ടായത്. വിമാനത്താവളത്തിന്റെ റൺവേയ്ക്ക് സമീപമാണ് അപകടമുണ്ടായത്. മൂന്നുപേരാണ് അപകടസമയത്ത് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ഇതിൽ ഒരാൾക്ക് പരിക്കേറ്റു. എന്നാൽ ഇദ്ദേഹത്തിന്റെ പരിക്ക് എത്രമാത്രം ഗുരുതരമാണെന്നതിനെ കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമായിട്ടില്ല.







Similar Posts