< Back
Kerala

Kerala
ഹെൽമറ്റ് തുണച്ചു; തേങ്ങ തലയിൽ വീണ ബൈക്ക് യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു
|30 Sept 2023 11:49 AM IST
വെള്ളിയാഴ്ച രാവിലെ 11:30 ഓടെയായിരുന്നു സംഭവം
കോഴിക്കോട്: കെട്ടാങ്ങൽ അങ്ങാടിയിലെ മലയമ്മ റോഡിലെ പിഡബ്ല്യുഡിയുടെ ഉടമസ്ഥതയിലുള്ള പൊതുസ്ഥലത്തെ തെങ്ങിൽ നിന്നും തേങ്ങാ തലയിലേക്ക് വീണ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെ 11:30 ഓടെയായിരുന്നു സംഭവം. ഹെൽമറ്റ് ധരിച്ചത് കൊണ്ട് മാത്രമാണ് കെട്ടാങ്ങലിൽ സ്പെയർപാർട്സ് കട നടത്തുന്ന വെള്ളിമാടുകുന്ന് സ്വദേശിയായ ഹബീബ് റഹ്മാന്റെ ജീവൻ രക്ഷപ്പെട്ടത്.
പൊതു സ്ഥലത്ത് അപകടകരമായി മാറിയ തെങ്ങിൽ നിന്നും നാട്ടുകാരോ കച്ചവടക്കാരോ കയറി തേങ്ങ പറിച്ചു ഒഴിവാക്കുകയാണ് പതിവ്. എന്നാൽ മഴ കാരണം ഇപ്രാവശ്യം ആരും അത് ചെയ്തില്ല. നേരത്തെ മലയമ്മ റോഡിലെ കേബിൾ നടത്തിപ്പുകാർ കുഴിച്ച കുഴികൾ അപകടകരമായതിനെതിരെ മന്ത്രിക്ക് നൽകിയ പരാതികളും ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. ധാരാളം ബെെക്ക് യാത്രക്കാർ ഇപ്പോഴും ഈ കുഴികളിൽ പെട്ട് അപകടത്തിൽപ്പെടുന്നത് നിത്യസംഭവങ്ങളാണ്.