< Back
Kerala

Kerala
വിസിമാർക്കെതിരായ ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു
|10 Jan 2023 3:21 PM IST
വി.സിമാർക്ക് പ്രത്യേക ദൂതൻ മുഖേന നോട്ടീസ് അയയ്ക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു
കൊച്ചി: സർവകലാശാല വിസിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കേടതി ഫയലിൽ സ്വീകരിച്ചു. എം.ജി വിസി ഡോ. സാബു തോമസ്, സംസ്‌കൃത വിസി ഡോ. എം.വി നാരായണൻ എന്നിവരെ അയോഗ്യരാക്കണമെന്നായിരുന്നു ഹരജി. വെള്ളിയാഴ്ച ഹരജിയിൽ വാദം കേൾക്കും. വി.സിമാർക്ക് പ്രത്യേക ദൂതൻ മുഖേന നോട്ടീസ് അയയ്ക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു.