< Back
Kerala

Kerala
പി.കെ നവാസിനെതിരായ ലൈംഗികാധിക്ഷേപക്കേസ് ഹൈക്കോടതി റദ്ദാക്കി
|30 Sept 2024 5:47 PM IST
കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്ന് നജ്മ കോടതിയെ അറിയിച്ചിരുന്നു
കോഴിക്കോട്: എംഎസ്എഫ് പ്രസിഡൻ്റ് പി.കെ നവാസിനെതിരായ ലൈംഗികാധിക്ഷേപക്കേസ് ഹൈക്കോടതി റദ്ദാക്കി. യൂത്ത് ലീഗ് നേതാവ് നജ്മ തബ്ഷീറയുടെ പരാതിയിലെടുത്ത കേസാണ് റദ്ദാക്കിയത്. കോഴിക്കോട് മജിസ്ട്രേറ്റ് കോടതി നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്. പാർട്ടി നേതാക്കളുമായി നടത്തിയ ചർച്ചയിൽ കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്ന് നജ്മ കോടതിയെ അറിയിച്ചിരുന്നു.
2021ൽ നടന്ന എംഎസ്എഫ് നേതൃയോഗത്തിൽ പി.കെ നവാസ് ലൈംഗികാധിക്ഷേപ പരാമർശങ്ങൾ നടത്തിയെന്നായിരുന്നു പരാതി. കോഴിക്കോട് വെള്ളയിൽ പൊലീസാണ് ഇതുസംബന്ധിച്ച കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് പി.കെ നവാസ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജിയിലാണ് ഇപ്പോൾ ഉത്തരവ് വന്നിരിക്കുന്നത്.