< Back
Kerala
കെ.എസ്.ഇ.ബി ജീവനക്കാരുടെ സമരത്തിനെതിരെ എസ്മ പ്രയോഗിക്കുന്നതിന് തടസമില്ലെന്ന് ഹൈക്കോടതി
Kerala

കെ.എസ്.ഇ.ബി ജീവനക്കാരുടെ സമരത്തിനെതിരെ എസ്മ പ്രയോഗിക്കുന്നതിന് തടസമില്ലെന്ന് ഹൈക്കോടതി

ijas
|
26 April 2022 5:05 PM IST

വയനാട് സ്വദേശിയായ അരുണ്‍ സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജിയിലാണ് കോടതി നിര്‍ദേശം

കൊച്ചി: കെ.എസ്.ഇ.ബി ജീവനക്കാരുടെ സമരത്തിനെതിരെ എസ്മ (അവശ്യ സേവന പരിപാലന നിയമം) പ്രയോഗിക്കുന്നതിന് തടസമില്ലെന്ന് ഹൈക്കോടതി. ബോർഡിന് യുക്തമായ നടപടി സ്വീകരിക്കാൻ അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. എസ്മ പ്രയോഗിച്ച് സമരം തടയണമെന്ന ഹരജിയിലാണ് കോടതിയുടെ നിർദേശം. വയനാട് സ്വദേശിയായ അരുണ്‍ സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജിയിലാണ് കോടതി നിര്‍ദേശം.

ഉത്സവ സീസണ്‍ അടക്കം വരുന്നതിനാല്‍ കോടതി ഇടപെടണം, സമരം നടത്തുന്ന ഓഫീസേഴ്സ് അസോസിയേഷന്‍റെ അംഗീകാരം റദ്ദ് ചെയ്യണം എന്നിവയായിരുന്നു ഹരജിക്കാരന്‍റെ ആവശ്യങ്ങള്‍. വൈദ്യുതി വിതരണം അവശ്യസേവന നിയമത്തില്‍ വരുന്നതാണെന്നും ഉദ്യോഗസ്ഥരുടെ സമരം ഉപഭോക്താക്കളെയാണ് ബാധിക്കുന്നതെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി. വൈദ്യുതി അവശ്യ സര്‍വീസിന് കീഴില്‍ വരുമെന്നതിനാലാണ് എസ്മ പ്രയോഗിക്കാന്‍ കോടതി നിര്‍ദേശമുണ്ടായത്.

The High Court has said that there is no impediment to the application of ESMA against the strike of KSEB employees

Similar Posts