< Back
Kerala
The High Court has sought a stand from the government on the pending petty offence
Kerala

'അധിക ബാധ്യത'; കെട്ടിക്കിടക്കുന്ന പെറ്റിക്കേസുകളുടെ കാര്യത്തിൽ സർക്കാരിനോട് നിലപാട് തേടി ഹൈക്കോടതി

Web Desk
|
21 Oct 2023 9:56 AM IST

2022 ജൂലൈ വരെയുള്ള കണക്ക് പ്രകാരം ഒരു ലക്ഷത്തി അറുപത്തി ഏഴായിരത്തിലധികം പെറ്റി കേസുകളാണ് സംസ്ഥാനത്തെ മജിസ്ട്രേറ്റ് കോടതികളിൽ കെട്ടിക്കിടക്കുന്നത്

കൊച്ചി: വിചാരണ കോടതികളിൽ കെട്ടിക്കിടക്കുന്ന പെറ്റി കേസുകൾ അവസാനിപ്പിക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിനോട് നിലപാട് തേടി ഹൈക്കോടതി. സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.

2022 ജൂലൈ വരെയുള്ള കണക്ക് പ്രകാരം ഒരു ലക്ഷത്തി അറുപത്തി ഏഴായിരത്തിലധികം പെറ്റി കേസുകളാണ് സംസ്ഥാനത്തെ മജിസ്ട്രേറ്റ് കോടതികളിൽ കെട്ടിക്കിടക്കുന്നത്. ഇത് കോടതി കൾക്ക് അധിക ബാധ്യത ഉണ്ടാക്കുന്നു എന്ന വിലയിരുത്തലിലാണ് നടപടി.വിഷയത്തിൽ അഡ്വ. നന്ദഗോപാൽ.എസ്.കുറുപ്പിനെ കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചു.

പെറ്റി കേസുകൾ പിൻവലിക്കുന്നത് സംബന്ധിച്ച നിയമവശങ്ങളാണ് അമിക്കസ് ക്യൂറി അറിയിക്കേണ്ടത്. കേസ് നവംബർ ഏഴിന് കോടതി വീണ്ടും പരിഗണിക്കും.

Similar Posts