< Back
Kerala

Kerala
പരാതിയുമായി മുന്നോട്ട് പോകുന്നില്ലെന്ന് യുവതി; അഗളി എസ്എച്ച്ഒ അബ്ദുൽ ഹക്കീമിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി
|20 Feb 2025 5:01 PM IST
ട്രെയിനിൽവെച്ച് അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് റെയിൽവേ പോലീസാണ് കേസെടുത്തിരുന്നത്
എറണാകുളം: അഗളി എസ്എച്ച്ഒ അബ്ദുൽ ഹക്കീമിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. പ്രോസിക്യൂഷൻ കേസിനെ പിന്തുണക്കുന്നില്ലെന്നും പരാതിയുമായി മുന്നോട്ട് പോകുന്നില്ലെന്നും യുവതി കോടതിയെ അറിയിച്ചു. യുവതിയുടെ സത്യവാങ്മൂലം പരിഗണിച്ചാണ് സിംഗിൾബെഞ്ച് നടപടി. ട്രെയിനിൽവെച്ച് അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് റെയിൽവേ പോലീസാണ് കേസെടുത്തിരുന്നത്.