< Back
Kerala
നജീബ് കാന്തപുരത്തിനെതിരായ തെരഞ്ഞെടുപ്പ് ഹരജി നിലനിൽക്കുമെന്ന് ഹൈക്കോടതി
Kerala

നജീബ് കാന്തപുരത്തിനെതിരായ തെരഞ്ഞെടുപ്പ് ഹരജി നിലനിൽക്കുമെന്ന് ഹൈക്കോടതി

Web Desk
|
11 Nov 2022 12:48 PM IST

സ്‌പെഷ്യല്‍ തപാല്‍ വോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ച നടപടിക്കെതിരെ എല്‍.ഡി.എഫ് സ്ഥാനാർഥി കെ.പി.എം. മുസ്തഫയാണ് ഹരജി നൽകിയത്

കൊച്ചി: നജീബ് കാന്തപുരം എം.എല്‍.എക്കെതിരായ തെരഞ്ഞെടുപ്പ് ഹരജി നിലനിൽക്കുമെന്ന് ഹൈക്കോടതി. സ്‌പെഷ്യല്‍ തപാല്‍ വോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ച നടപടിക്കെതിരെ എല്‍.ഡി.എഫ് സ്ഥാനാർഥി കെ.പി.എം. മുസ്തഫയാണ് ഹരജി നൽകിയത്.

ഹരജി നിയമപരമായി നിലനിൽക്കില്ലെന്ന നജീബ് കാന്തപുരത്തിന്‍റെ തടസവാദം ഹൈക്കോടതി തള്ളി. നിയമസഭാ തെരഞ്ഞെടുപ്പില്‍ 38 വോട്ടുകള്‍ക്കാണ് നജീബ് കാന്തപുരം ജയിച്ചത്. പോ​സ്​​റ്റ​ൽ വോ​ട്ടു​ക​ൾ മു​ഴു​വ​ൻ എ​ണ്ണാ​തി​രു​ന്ന​താ​ണ് തന്‍റെ തോ​ൽ​വി​ക്കി​ട​യാ​ക്കി​യ​തെ​ന്നാ​ണ് മുസ്തഫയുടെ​ ആ​രോ​പ​ണം.

എ​ണ്ണാ​തി​രു​ന്ന 348 പോ​സ്​​റ്റ​ൽ വോ​ട്ടു​ക​ളി​ൽ 300 വോ​ട്ടെ​ങ്കി​ലും ത​നി​ക്ക് കി​ട്ടു​മാ​യി​രു​ന്നു. പോ​സ്​​റ്റ​ല്‍ വോ​ട്ടു​ക​ള്‍ എ​ണ്ണാ​തി​രു​ന്ന​തി​ന് കാ​ര​ണ​ങ്ങ​ളി​ല്ല. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ചി​ട്ടി​ല്ലെ​ന്നും ഹ​ര​ജി​യി​ൽ പ​റ​യു​ന്നു.



Similar Posts