< Back
Kerala
എൻറോൾമെന്‍റ് ഫീസ് 750 രൂപയിലധികം വാങ്ങരുതെന്ന് ഹൈക്കോടതി
Kerala

എൻറോൾമെന്‍റ് ഫീസ് 750 രൂപയിലധികം വാങ്ങരുതെന്ന് ഹൈക്കോടതി

Web Desk
|
15 Feb 2023 10:09 PM IST

ബാർ കൗൺസിൽ ഓഫ് കേരളക്കാണ് ഹൈക്കോടതിയുടെ ഉത്തരവ്

കൊച്ചി: പുതിയതായി അഭിഭാഷകരായി എൻറോൾ ചെയ്യുന്നവരിൽ നിന്നും 750 രൂപയിൽ അധികം ഫീസായി ഈടാക്കരുതെന്ന് ഹൈക്കോടതി. ബാർ കൗൺസിൽ ഓഫ് കേരളക്കാണ് ഹൈക്കോടതിയുടെ ഉത്തരവ്. നിയമപ്രകാരം ബാർ കൗൺസിലിന് കൂടുതൽ ഫീസ് ഈടാക്കാനുള്ള അധികാരമില്ല. ബാർ കൗൺസിൽ അമിത ഫീസ് ഈടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പത്തോളം പേരാണ് ഹർജി നൽകിയത്.

2017ൽ മറ്റൊരു കേസിൽ ഇക്കാര്യം തീർപ്പ് കൽപ്പിച്ചതിനാൽ അതനുസരിച്ച് തന്നെ 750 രൂപയിൽ അധികം ഫീസ് ഈടാക്കരുതെന്ന് ജസ്റ്റിസ് ഷാജി.പി.ചാലി പറഞ്ഞു. 15,900 രൂപയോളമാണ് ബാർ കൗൺസിൽ നിലവിൽ ഈടാക്കുന്നത്

Similar Posts