< Back
Kerala
അഭിഭാഷക അസോസിയേഷൻ നൽകിയ ഹരജി തള്ളി; സംസ്ഥാനത്തെ കോടതി ഫീസ് നിരക്ക് വർധിപ്പിച്ച സർക്കാർ നടപടി ശരിവച്ച് ഹൈക്കോടതി

Photo|Special Arrangement

Kerala

അഭിഭാഷക അസോസിയേഷൻ നൽകിയ ഹരജി തള്ളി; സംസ്ഥാനത്തെ കോടതി ഫീസ് നിരക്ക് വർധിപ്പിച്ച സർക്കാർ നടപടി ശരിവച്ച് ഹൈക്കോടതി

Web Desk
|
1 Nov 2025 7:34 AM IST

കോടതി ഫീസ് വർധിപ്പിക്കാൻ സംസ്ഥാന സർക്കാരിന് അധികാരം ഉണ്ടെന്ന് നിരീക്ഷിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ നടപടി

കൊച്ചി: സംസ്ഥാനത്തെ കോടതി ഫീസ് നിരക്ക് വർധിപ്പിച്ച സർക്കാർ നടപടി ശരിവെച്ച് ഹൈക്കോടതി. ഫീസ് വർധന ചോദ്യംചെയ്ത് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ നൽകിയ ഹരജി ഹൈക്കോടതി തള്ളി. ഗവേഷണത്തിനും വിശകലത്തിനും ശേഷമാണ് കോടതി ഫീസ് പരിഷ്‌കരണം നടത്തിയതെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു.

കോടതി ഫീസ് വർധിപ്പിക്കാൻ സംസ്ഥാന സർക്കാരിന് അധികാരം ഉണ്ടെന്ന് നിരീക്ഷിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ നടപടി. ജസ്റ്റിസ് വികെ മോഹനൻ കമ്മീഷൻ റിപ്പോർട്ട് നിരക്ക് വർധനവിനുള്ള വസ്തുതാന്വേഷണ റിപ്പോർട്ട് മാത്രമാണെന്നും മറ്റു ഘടകങ്ങൾ കൂടി കണക്കിലെടുത്താണ് നിരക്ക് വർധിപ്പിച്ചതെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. നിരക്ക് വർധന ഭരണഘടന വിരുദ്ധമാണെന്ന അഭിഭാഷക അസോസിയേഷന്റെ വാദം ഹൈക്കോടതി തള്ളി.

2023-2024 സാമ്പത്തിക സർവേ റിപ്പോർട്ടും ലോ കമ്മീഷൻ ഓഫ് ഇന്ത്യയുടെ 189ാമത് റിപ്പോർട്ടും ഉൾപ്പടെ നിരവധി രേഖകൾ സമിതി പരിഗണിച്ചതായും ഹൈക്കോടതി രജിസ്ട്രി, ബാർ കൗൺസിൽ തുടങ്ങിയ 125 സ്ഥാപനങ്ങളുമായി ചർച്ച നടത്തിയെന്നുമാണ് സർക്കാർ ഹൈക്കോടതിയിൽ വിശദീകരിച്ചു. 2003ലാണ് അവസാനമായി കോടതി ഫീസ് പരിഷ്‌കരിച്ചത്.

Similar Posts