< Back
Kerala

Kerala
മാസപ്പടി വിവാദം; കെ.എസ്.ഐ.ഡി.സിയുടെ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
|12 March 2024 6:35 AM IST
ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആണ് ഹരജിയില്‍ വാദം കേള്‍ക്കുന്നത്
തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ എസ്.എഫ്.ഐ.ഒ അന്വേഷണം ചോദ്യം ചെയ്തുള്ള കെ.എസ്.ഐ.ഡി.സി ഹരജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും. സി.എം.ആര്‍.എല്‍.ഡിയുടെ സംശയകരമായ ഇടപാടുകള്‍ സംബന്ധിച്ച് കെ.എസ്.ഐ.ഡി.സി ജാഗ്രത പുലര്‍ത്തിയില്ലെന്ന് കോര്‍പറേറ്റ് മന്ത്രാലയം ഹൈകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.
മുന്‍കൂട്ടി അറിയിക്കാതെയാണ് എസ്.എഫ്.ഐ.ഒ സ്ഥാപനത്തില്‍ അന്വേഷണം നടത്തുന്നതെന്നും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയത് രാഷ്ട്രീയപ്രേരിതമാണെന്നുമാണ് കെ.എസ്.ഐ.ഡി.സിയുടെ ആരോപണം.
പൊതുപണം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനമായതുകൊണ്ട് അന്വേഷണത്തെ സ്വാഗതം ചെയ്യുകയല്ലേ വേണ്ടതെന്ന് ഹൈക്കോടതി കെ.എസ്.ഐ.ഡി.സിയോട് ചോദിച്ചു. ഹരജി പരിഗണിക്കവെയാണ് കോടതി ചോദ്യം ഉന്നയിച്ചത്.
ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആണ് ഹരജിയില്‍ വാദം കേള്‍ക്കുന്നത്.