< Back
Kerala

Kerala
ആലപ്പുഴയിൽ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ യുവാവിന്റെ വീട് കത്തിച്ചു
|9 Oct 2023 12:55 PM IST
സംഭവവുമായി ബന്ധപ്പെട്ട് തൃക്കുന്നപ്പുഴ പള്ളിപ്പാട് സ്വദേശികളായ അഭിജിത്ത്, മഞ്ജിദത്ത് എന്നിവരെ അറസ്റ്റ് ചെയ്തു.
ആലപ്പുഴ: തൃക്കുന്നപ്പുഴയിൽ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ യുവാവിന്റെ വീട് കത്തിച്ചു. തൃക്കുന്നപുഴ സ്വദേശി നടരാജന്റെ വീടാണ് കത്തിച്ചത്. നടരാജന്റെ മകൻ മനോജ് പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയതിന്റെ പ്രകോപനമാണ് ആക്രമണത്തിന് കാരണം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർ അറസ്റ്റിലായി. തൃക്കുന്നപ്പുഴ പള്ളിപ്പാട് സ്വദേശികളായ അഭിജിത്ത്, മഞ്ജിദത്ത് എന്നിവരാണ് അറസ്റ്റിലായത്.
ഇവരുടെ ബന്ധുവായ പെൺകുട്ടിയോട് മനോജ് അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം. ശനിയാഴ്ച രാത്രിയാണ് ഇവർ വീടിന് തീയിട്ടത്. സംഭവ സമയത്ത് മനോജിന്റെ മാതാപിതാക്കൾ വീട്ടിലുണ്ടായിരുന്നു. ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു.