< Back
Kerala

Kerala
സി.പി.എം നേതാക്കൾക്കെതിരെ കത്ത്: ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി
25 Sept 2022 1:10 PM IST
ആത്മഹത്യ സി.പി.എം നേതാക്കളുടെ ഭീഷണിയെ തുടർന്നാണെന്ന് ബന്ധുക്കൾ ആരോപിച്ചു
പത്തനംതിട്ട: സി.പി.എം നേതാക്കൾക്കെതിരെ കത്തെഴുതി വെച്ച് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. സി.പി.എം അനുഭാവിയായ പെരുനാട് സ്വദേശി മേലേതിൽ ബാബു ആണ് മരിച്ചത്. പഞ്ചായത്ത് പ്രസിഡന്‍റിനും ജില്ലാക്കമ്മറ്റി അംഗവുമായ പി.എസ് മോഹനൻ, പെരുന്നാട് ലോക്കൽ സെക്രട്ടറി റോബിൻ കെ തോമസ്, പഞ്ചായത്ത് മെമ്പർ ശ്യാം എന്നിവർക്കെതിരെയാണ് ആത്മഹത്യാക്കുറിപ്പ്. ബാബുവിന്‍റെ വീടിനോട് ചേർന്ന് പഞ്ചായത്ത് വെയ്റ്റിംഗ് ഷെഡ് നിർമിക്കുന്നതിനെ ചൊല്ലി തർക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു. ആത്മഹത്യ സി.പി.എം നേതാക്കളുടെ ഭീഷണിയെ തുടർന്നാണെന്ന് ബന്ധുക്കൾ ആരോപിച്ചു.

ആത്മഹത്യാക്കുറിപ്പ്