< Back
Kerala

Kerala
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
|22 May 2023 1:17 PM IST
മുട്ടില്‍ എടപ്പെട്ടി സ്വദേശികളായ ഓട്ടോ ഡ്രൈവര്‍ വാക്കല്‍വളപ്പില്‍ ഷെരീഫ്, യാത്രക്കാരി ചുള്ളിമൂല പണിയ കോളനിയിലെ അമ്മിണി എന്നിവര്‍ സംഭവ ദിവസം മരിച്ചിരുന്നു
കൽപ്പറ്റ: വയനാട്ടിൽ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. എടപ്പെട്ടി ചുള്ളിമൂല കോളനിയിലെ ബാലന്റെ ഭാര്യ ശാരദയാണ് മരിച്ചത്. മുട്ടില്‍ വാര്യാടിന് സമീപം ഫെബ്രുവരി 25 നായിരുന്നു വാഹനാപകടത്തില്‍ ശാരദയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. മുട്ടില്‍ എടപ്പെട്ടി സ്വദേശികളായ ഓട്ടോ ഡ്രൈവര്‍ വാക്കല്‍വളപ്പില്‍ ഷെരീഫ്, യാത്രക്കാരി ചുള്ളിമൂല പണിയ കോളനിയിലെ അമ്മിണി എന്നിവര്‍ സംഭവ ദിവസം മരിച്ചിരുന്നു.
ദേശീയപാതയിലേക്ക് അശ്രദ്ധമായി പ്രവേശിച്ച കാറില്‍ ഇടിച്ച് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ എതിരേ വന്ന കെ.എസ്.ആർ.ടി.സി ബസിലിടിച്ചായിരുന്നു അപകടം. അതേ ഓട്ടോയിലെ യാത്രക്കാരിയായിരുന്ന ശാരദ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.