< Back
Kerala

Kerala
വീട്ടമ്മയെ അയൽവാസി ബിയർ കുപ്പികൊണ്ട് കുത്തിക്കൊന്നു
|3 May 2022 10:59 AM IST
കുത്തേറ്റ വിജയമ്മയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
പത്തനംതിട്ട: അയൽവാസിയുടെ കുത്തേറ്റ് വീട്ടമ്മ മരിച്ചു. തിരുവല്ല കുന്നന്താനം സ്വദേശിനി വിജയമ്മ (62) ആണ് കുത്തേറ്റ് മരിച്ചത്.
പൊട്ടിച്ച ബിയർ കുപ്പി കൊണ്ട് കുത്തുകയായിരുന്നു. കുത്തേറ്റ വിജയമ്മയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അയൽവാസി പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
നിരവധി കേസുകളിൽ പ്രതിയായ ആളാണ് പ്രദീപ്. മദ്യത്തിനും മയക്കുമരുന്നിനും പ്രദീപ് അടിമയായിരുന്നെന്നും പൊലീസ് പറഞ്ഞു.