< Back
Kerala

Kerala
പോക്സോ ശിക്ഷാ നിരക്ക് വർധിപ്പിക്കാനുള്ള ശിപാർശ ആഭ്യന്തര വകുപ്പിന് കൈമാറി മനുഷ്യാവകാശ കമ്മീഷൻ
|21 Oct 2023 7:36 PM IST
ക്രമസമാധാന വിഭാഗം എ.ഡി.ജി.പി സമർപ്പിച്ച റിപ്പോർട്ടാണ് തുടർനടപടികൾക്കായി കൈമാറിയത്
തിരുവനന്തപുരം: പോക്സോ ശിക്ഷാ നിരക്ക് വർധിപ്പിക്കാനുള്ള ശിപാർശ ഹൈക്കോടതിക്കും ആഭ്യന്തര വകുപ്പിനും കൈമാറി മനുഷ്യാവകാശ കമ്മീഷൻ. ക്രമസമാധാന വിഭാഗം എ.ഡി.ജി.പി സമർപ്പിച്ച റിപ്പോർട്ടാണ് തുടർനടപടികൾക്കായി കൈമാറിയത്.
മൊഴി മാറ്റുന്നത് ഒഴിവാക്കാൻ അതിജീവിതയുടെയും പ്രധാന സാക്ഷികളുടെയും രഹസ്യമൊഴി രേഖപ്പെടുത്തണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. വാക്കാലുള്ള തെളിവുകളെക്കാൾ സാഹചര്യ, ശാസ്ത്രീയ തെളിവുകൾ കണ്ടെത്തണം. പ്രതിമാസ ക്രൈം കോൺഫറൻസിൽ ജില്ലാ പോലീസ് മേധാവിമാർ അന്വേഷണ പുരോഗതി പരിശോധിക്കണമെന്നും റിപ്പേർട്ടിൽ ആവശ്യപ്പെടുന്നുണ്ട്.

