< Back
Kerala
കൊട്ടാരക്കരയിൽ ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു
Kerala

കൊട്ടാരക്കരയിൽ ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

Web Desk
|
24 Jan 2022 6:50 AM IST

കോട്ടാത്തല സ്വദേശികളായ ശങ്കർ, ഭാര്യ ഡബോറ എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

കൊല്ലം കൊട്ടാരക്കരയിൽ ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. കോട്ടാത്തല സ്വദേശികളായ ശങ്കർ, ഭാര്യ ഡബോറ എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുടുംബ വഴക്കാണ് അക്രമത്തിൽ കലാശിച്ചത്.

മംഗലാപുരം സ്വദേശി ശങ്കറും തമിഴ്നാട് സ്വദേശിനി ഡബോറയും ഒൻപത് വർഷമായി കോട്ടാത്തലയിൽ താമസം ആരംഭിച്ചിട്ട്. കുറച്ചു നാളായി ഇരുവരും പിണങ്ങി അടുത്തടുത്ത രണ്ട് വീടുകളിലായിരുന്നു താമസം. ശങ്കറിന്‍റെ അമിത മദ്യപാനം ആയിരുന്നു കാരണം. ഇന്നലെ വൈകിട്ട് കുടുംബശ്രീ കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴിയാണ് ഡമ്പോറയെ ശങ്കർ വെട്ടി പരിക്കേൽപ്പിച്ചത്. ഭാര്യയെ ആക്രമിച്ച ശേഷം ഇയാൾ കഴുത്തറുത്ത് ജീവനൊടുക്കാൻ ശ്രമിച്ചു. ശബ്ദം കേട്ട് ഓടിയെത്തിയ എത്തിയ നാട്ടുകാർ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചു. ദമ്പതികൾക്ക് നാല് മക്കൾ ഉണ്ട്. സംഭവത്തിൽ കൊട്ടാരക്കര പൊലീസ് അന്വേഷണം ആരംഭിച്ചു. രണ്ടു പേരും അപകടനില തരണം ചെയ്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.



Similar Posts