< Back
Kerala
എറണാകുളം ഞാറയ്ക്കലില്‍ ഭാര്യയെ കൊന്ന് കുഴിച്ചിട്ട ഭര്‍ത്താവ് അറസ്റ്റില്‍
Kerala

എറണാകുളം ഞാറയ്ക്കലില്‍ ഭാര്യയെ കൊന്ന് കുഴിച്ചിട്ട ഭര്‍ത്താവ് അറസ്റ്റില്‍

Web Desk
|
12 Jan 2023 4:53 PM IST

ഒന്നര വർഷം മുമ്പ് ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു

എറണാകുളം: എറണാകുളത്ത് ഭാര്യയെ കൊന്ന് കുഴിച്ചിട്ട കേസിൽ ഭർത്താവ് പിടിയിൽ. ഞാറയ്ക്കൽ സ്വദേശി സജീവനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ രമ്യയെ സജീവൻ കുഴിച്ചിട്ടെന്ന് സംശയിക്കുന്ന സ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്.

ഒന്നര വർഷം മുമ്പാണ് രമ്യയെ കാണാതായത്. ഇതുസംബന്ധിച്ച് ഭർത്താവ് സജീവൻ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണം ഒടുവിൽ ഭർത്താവിലേക്ക് തന്നെ എത്തുകയായിരുന്നു. സജീവൻ ഭാര്യ രമ്യയെ കൊന്ന് മുറ്റത്ത് കുഴിച്ചിട്ടുവെന്ന് പൊലീസിനേട് സമ്മതിക്കുകയായിരുന്നു. ഈ സ്ഥലത്താണ് പൊലീസ് പരിശോധന നടത്തുന്നത്.



Similar Posts