< Back
Kerala
crime,young man,young woman,pattambi,palakkad,latestmalayalamnews,പ്രണയപക, ,മലയാളവാർത്ത

മരിച്ച സന്തോഷും പ്രവിയയും

Kerala

യുവതിയെ കൊന്ന് യുവാവ് ജീവനൊടുക്കിയ സംഭവം:പ്രണയപകയെന്ന് പൊലീസ്

Web Desk
|
15 April 2024 12:07 PM IST

ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാട് നടത്തിയിരുന്നതായും പൊലീസ് കണ്ടെത്തി.

പാലക്കാട്:പട്ടാമ്പിയില്‍ യുവതിയെ കൊന്ന് യുവാവ് ജീവനൊടുക്കിയതിന് പിന്നില്‍ പ്രണയപ്പകയെന്ന് പൊലീസ്.ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാട് നടത്തിയിരുന്നതായും പൊലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് പട്ടാമ്പി കൊടുമുണ്ടയില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.തൃത്താല പട്ടിത്തറ സ്വദേശി പ്രവിയയാണ്(30) കൊല്ലപ്പെട്ടത്. ഇതിനു പിന്നാലെ ആലൂര്‍ സ്വദേശി സന്തോഷിനെ ജീവനൊടുക്കിയ നിലയിലും കണ്ടെത്തി.

സന്തോഷ് നടത്തുന്ന കടയില്‍ പ്രിവിയ ജോലി ചെയ്തിരുന്നു.ഈ സമയത്ത് ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നു.എന്നാല്‍ സന്തോഷിന്റെ സ്വഭാവ വൈകല്യം മൂലം പ്രവിയ ബന്ധത്തില്‍ നിന്നും പിന്മാറുകയായിരുന്നു.പിന്നീട് മറ്റൊരാളുമായി പ്രവിയയുടെ വിവാഹം നിശ്ചയിച്ചു.ഇതില്‍ നിന്നും പിന്മാറാന്‍ സന്തോഷ് പ്രവിയയോട് ആവശ്യപെട്ടിരുന്നു.പക്ഷേ പ്രവിയ അതിന് വഴങ്ങിയില്ല.ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.ഈ മാസം 21 നായിരുന്നു പ്രവിയയുടെ വിവാഹം നിശ്ചയിച്ചിരുന്നത്.

Similar Posts