< Back
Kerala

Kerala
തൃപ്പൂണിത്തുറയിൽ അച്ഛനെ ഉപേക്ഷിച്ച സംഭവം; മകന്‍ അറസ്റ്റില്‍
|15 May 2024 6:56 PM IST
ഷൺമുഖന്റെ മകന്‍ അജിത്തിനെയാണ് ഹില്‍ പാലസ് പൊലീസ് അറസ്റ്റ് ചെയ്തത്
എറണാകുളം: തൃപ്പൂണിത്തുറയിൽ കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച മകന്‍ അറസ്റ്റില്‍. ഷൺമുഖന്റെ മകന്‍ അജിത്തിനെയാണ് ഹില്‍ പാലസ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കിടപ്പുരോഗിയായ എഴുപത് വയസുകാരൻ ഷൺമുഖനെയാണ് മകനും കുടുംബവും വാടകവീട്ടിൽ ഉപേക്ഷിച്ചത്. പൊലീസും പാലിയേറ്റീവ് പ്രവർത്തകരും ചേർന്നാണ് ഷൺമുഖനെ ആശുപത്രിയിലേക്ക് മാറ്റിയത്.
കിടപ്പുരോഗിയായ അച്ഛൻ ഷൻമുഖനെ ഉപേക്ഷിച്ച് വീട് പൂട്ടിയാണ് അജിത്തും കുടുംബവും കടന്നുകളഞ്ഞത്. അയൽവാസികൾ വിവരമറിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഷൺമുഖനെ അവശനിലയിൽ വീട്ടിനുള്ളിൽ കണ്ടെത്തുകയും തൃപ്പൂണിത്തറ പൊലീസിന്‍റെ സഹായത്തോടെ വീട് തുറന്ന് ഷൺമുഖന് വെള്ളവും ഭക്ഷണവും നൽകികയുമായിരുന്നു.