< Back
Kerala
The incident of tying up and beating up an HIV-positive person: No bail for the accused,latest newsഎച്ച്.ഐ.വി ബാധിതയെ കെട്ടിയിട്ട് മർദിച്ച സംഭവം: പ്രതികൾക്ക് ജാമ്യമില്ല
Kerala

എച്ച്.ഐ.വി ബാധിതയെ കെട്ടിയിട്ട് മർദിച്ച സംഭവം: പ്രതികൾക്ക് ജാമ്യമില്ല

Web Desk
|
9 July 2024 4:24 PM IST

ഇരുപത്തിയൊന്നുകാരിയെ കെയർ ഹോമിലെ ജനാലയിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നു

കൊച്ചി: എച്ച്.ഐ.വി ബാധിതയായ 21കാരിയെ മർദിച്ച കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിത്.

മുൻകൂർ ജാമ്യാപേക്ഷ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി സ്വദേശികളായ ബിൻസി സുരേഷ്, സാലി തങ്കച്ചൻ, എറണാകുളം സ്വദേശികളായ രാജേഷ്, ബിന്ദു കുര്യൻ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. പാലക്കാട് സ്വദേശിയായ ഇരുപത്തിയൊന്നുകാരിയെ പ്രതികൾ നടത്തുന്ന കെയർ ഹോമിലെ ജനാലയിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നു.

Similar Posts