< Back
Kerala

Kerala
ഐഎൻഎൽ അബ്ദുൽ വഹാബ് വിഭാഗം കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി
|29 July 2021 5:01 PM IST
തെരുവിലെ തല്ല് മുന്നണിക്ക് നാണക്കേടായെന്ന് നേതാക്കളോട് കാനം രാജേന്ദ്രൻ പറഞ്ഞു
ഐഎൻഎൽ അബ്ദുൽ വഹാബ് വിഭാഗം നേതാക്കൾ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്തെ സിപിഐ ആസ്ഥാനത്തെത്തിയായിരുന്നു കൂടിക്കാഴ്ച.
തെരുവിലെ തല്ല് മുന്നണിക്ക് നാണക്കേടായെന്ന് നേതാക്കളോട് കാനം രാജേന്ദ്രൻ പറഞ്ഞു. എൽ .ഡി .എഫ് നേതാക്കളെ കാര്യങ്ങൾ ധരിപ്പിക്കാനാണ് എത്തിയതെന്ന് കൂടിക്കാഴ്ച്ചക്ക് ശേഷം എപി അബ്ദുൽ വഹാബ് അറിയിച്ചു. വൈകീട്ട് എൽ.ഡി.എഫ് കൺവീനർ എ വിജയരാഘവനുമായും നേതാക്കൾ ചർച്ച നടത്തും.