< Back
Kerala
മാനസയെ വെടിവെച്ച തോക്കിനെപ്പറ്റി സൂചന ലഭിച്ചില്ലെന്ന് അന്വേഷണ സംഘം
Kerala

മാനസയെ വെടിവെച്ച തോക്കിനെപ്പറ്റി സൂചന ലഭിച്ചില്ലെന്ന് അന്വേഷണ സംഘം

Web Desk
|
31 July 2021 11:21 AM IST

കോതമംഗലത്തെ ഡെന്‍റല്‍ വിദ്യാർഥിയെ വെടിവെച്ചുകൊന്ന കേസില്‍ അന്വേഷണം പുരോഗമിക്കുന്നു

കോതമംഗലത്തെ ഡെന്‍റല്‍ വിദ്യാർഥിയെ വെടിവെച്ചുകൊന്ന കേസില്‍ അന്വേഷണം പുരോഗമിക്കുന്നു. കണ്ണൂർ നാറാത്ത് സ്വദേശിയായ മാനസയെ വെടിവെച്ചുകൊന്ന തോക്കിനെപ്പറ്റി സൂചന ലഭിച്ചില്ലെന്ന് അന്വേഷണ സംഘം പറഞ്ഞു.

കൊലപാതകം അന്വേഷിക്കാൻ കണ്ണൂരിലെത്തിയ അന്വേഷണ സംഘം മാനസയെ വെടിവെച്ച രഖിലിന്‍റെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തുകയാണ്. രഖിലിന്‍റെ സുഹൃത്തുക്കളേയും അന്വേഷണ സംഘം ചോദ്യം ചെയ്യും. രഖിലിന് എങ്ങനെ തോക്ക് കണ്ടെത്തിയെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.

രഖിലിനെതിരെ മാനസയുടെ കുടുംബം നേരത്തേതന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്ന് മാനസയുടെ ബന്ധുക്കള്‍ പറഞ്ഞു. ഇവർ തമ്മില്‍ ഇത്ര ഗുരുതര പ്രശ്നമുണ്ടെന്ന് അറിഞ്ഞിരുന്നില്ലെന്ന് മാനസയുടെ പിതാവിന്‍റെ സഹോദരൻ വിജയൻ പറഞ്ഞു.



Similar Posts