< Back
Kerala
ഇറാനിലെ ഇസ്രായേൽ അതിക്രമം അപലപനീയം; ഐഎസ്എം കേരള
Kerala

ഇറാനിലെ ഇസ്രായേൽ അതിക്രമം അപലപനീയം; ഐഎസ്എം കേരള

Web Desk
|
17 Jun 2025 7:56 PM IST

അന്താരാഷ്ട്ര നിയമങ്ങളെയും മനുഷ്യാവകാശ ധാരണകളെയും ലംഘിക്കുന്നതുമാണ് ഈ ആക്രമണമെന്നും ഷുക്കൂർ സ്വലാഹി അഭിപ്രായപ്പെട്ടു.

കോഴിക്കോട്: യാതൊരു പ്രകോപനവുമില്ലാതെ ഇറാനിലെ സൈനിക കേന്ദ്രങ്ങൾക്കും സിവിലിയന്മാർക്കും നേരെ ഇസ്രായേൽ നടത്തിയ ആക്രമണം അപലപനീയമാണെന്ന് ഐഎസ്എം കേരള ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി. അന്താരാഷ്ട്ര നിയമങ്ങളെയും മനുഷ്യാവകാശ ധാരണകളെയും ലംഘിക്കുന്നതുമാണ് ഈ ആക്രമണമെന്നും ഷുക്കൂർ സ്വലാഹി അഭിപ്രായപ്പെട്ടു.

ഒരു സ്വതന്ത്ര രാജ്യത്തിന്റെ പരമാധികാരത്തിനും അസ്തിത്വത്തിനും ജനങ്ങളുടെ സമാധാന ജീവിതത്തിനും നേരെയുളള ഈ കടന്നുകയറ്റമാണിത് . പശ്ചിമേഷ്യയെ യുദ്ധക്കളവും അസ്ഥിരവുമാക്കാൻ മാത്രം കാരണമാവുന്ന ഇസ്രായേലിന്റെ യുദ്ധക്കൊതിക്കെതിരെ അന്താരാഷ്ട്ര സമൂഹം ശക്തമായി പ്രതികരിക്കേണ്ടതുണ്ടെന്നും ഷുക്കൂർ അഭിപ്രായപ്പെട്ടു. ഇത്തരം നീക്കങ്ങൾ ലോകസമാധാനത്തിന് കൂടി ഭീഷണിയാണെന്നും ഗസ്സയിൽ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന നരനായാട്ടുകളിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ബോധപൂർവമായ ശ്രമമായിട്ട് വേണം ഇറാനിലേക്കുള്ള ഇസ്രായേലിന്റെ കടന്നുകയറ്റത്തെ വിലയിരുത്താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Similar Posts