< Back
Kerala

Kerala
'വിഭാഗീയതയുടെ പേരിൽ പ്രാർഥനക്കും ഖബറടക്കത്തിനും അംഗങ്ങളെ തടയാൻ ജമാഅത്ത് കമ്മിറ്റിക്ക് അധികാരമില്ല'; ഹൈക്കോടതി
16 July 2022 8:36 AM IST
40 പേർ 2007 മാർച്ചിൽ കേരള നദ്‍വത്തുൽ മുജാഹിദ്ദീൻ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തിരുന്നു. തുടർന്ന് ഇവരെ ജമാഅത്തിൽ നിന്ന് പുറത്താക്കി
കൊച്ചി: വിഭാഗീയതയുടെ പേരിൽ പ്രാർഥനക്കും ഖബറടക്കത്തിനും അംഗങ്ങളെ തടയാൻ ജമാഅത്ത് കമ്മിറ്റിക്കടക്കം അധികാരമില്ലെന്ന് ഹൈക്കോടതി. കേരള നദ്‍വത്തുൽ മുജാഹിദ്ദീൻ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതിന്‍റെ പേരിൽ പള്ളിയിൽ വിലക്കേർപ്പെടുത്തിയ എലപ്പുള്ളി ഏറാഞ്ചേരി ജമാഅത്ത് കമ്മിറ്റിയുടെ നടപടിക്കെതിരെയാണ് കോടതി ഉത്തരവ്. 40 പേർ 2007 മാർച്ചിൽ കേരള നദ്‍വത്തുൽ മുജാഹിദ്ദീൻ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തിരുന്നു. തുടർന്ന് ഇവരെ ജമാഅത്തിൽ നിന്ന് പുറത്താക്കുകയായിരുന്നു.