< Back
Kerala
പ്രതീക്ഷയാണ് ഹിജ്‌റ: ചരിത്രം – സമകാലികത –സ്ത്രീപ്രാതിനിധ്യം; ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് വനിതാ വിഭാഗം സംഗമം
Kerala

പ്രതീക്ഷയാണ് ഹിജ്‌റ: ചരിത്രം – സമകാലികത –സ്ത്രീപ്രാതിനിധ്യം; ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് വനിതാ വിഭാഗം സംഗമം

Web Desk
|
9 July 2025 9:36 AM IST

പ്രതീക്ഷയാണ് ഹിജ്‌റ ചരിത്രം – സമകാലികത – സ്ത്രീപ്രാതിനിധ്യം എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് വനിതാ വിഭാഗം വനിതാ സംഗമം സംഘടിപ്പിച്ചു

കോഴിക്കോട്: പ്രതീക്ഷയാണ് ഹിജ്‌റ ചരിത്രം – സമകാലികത – സ്ത്രീപ്രാതിനിധ്യം എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് വനിതാ വിഭാഗം വനിതാ സംഗമം സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ദേശീയ സെക്രട്ടറി എ.റഹ്മത്തുന്നിസ ഉദ്ഘാടനം ചെയ്തു.

സ്ത്രീയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന വികലവും, യാഥാസ്ഥികവുമായ ആഖ്യാനങ്ങളെ തിരുത്തുന്ന, സാമൂഹ്യനിർമ്മാണത്തിലെ സ്ത്രീകളുടെ മഹത്തായ ഇടപെടലുകളുടെ മാതൃകയാണ് ഹിജ്റ മുന്നോട്ട് വയ്ക്കുന്നതെന്നും, ദിശാബോധത്തോടെ മുന്നോട്ട് പോകുവാനും ആധുനിക വ്യവഹാരങ്ങളോട് ഇടപെടാനുള്ള ശേഷിയും കഴിവും ഹിജ്‌റയെ മുൻനിർത്തി നാം വികസിപ്പിക്കേണ്ടതുണ്ടെന്നും അവർ സൂചിപ്പിച്ചു.

നൂറ്റാണ്ടുകൾക്ക് മുന്നെ നടന്ന ഹിജ്റ, കേവലം ചരിത്ര സംഭവമെന്നതിനപ്പുറത്ത്, ഇസ്ലാമിൻ്റെ സമഗ്രമായ വിമോചന തലങ്ങളെ പരിചയപ്പെടുത്തുന്നതും, സംഭവലോകത്ത് അപരവത്കരണം നേരിട്ട് കൊണ്ടിരിക്കുന്ന വിശ്വാസി സമൂഹത്തെ ആത്മവിശ്വാസത്തോടെ മുന്നോട്ട് നയിക്കാൻ പ്രേരിപ്പിക്കുന്നതുമായ അതിജീവന പാഠങ്ങളുൾക്കൊള്ളുന്നതാണെന്നും, ഹിജ്റ നൽകുന്ന സന്ദേശത്തിൻ്റെ പുതിയ കാല പ്രയോക്താക്കളായി മാറാൻ നാം സന്നദ്ധരാ വേണ്ടതുണ്ടെന്നും വനിതാ സംഗമം അഭിപ്രായപ്പെട്ടു.

വനിതാ വിഭാഗം സംസ്ഥാന പ്രസിഡൻറ് പി.ടി.പി. സാജിത അധ്യക്ഷത വഹിച്ച പരിപാടിയിൽ വൈസ് പ്രസിഡന്റുമാരായ പി. റുക്സാന, കെ ടി നസീമ എന്നിവർ വിഷയാവതരണം നടത്തി സംസാരിച്ചു. വനിതാ വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി റജീന ബീഗം സ്വാഗതവും, പ്രോഗ്രാം ജനറൽ കൺവീനർ സാഹിറ എം എ സമാപനവും നടത്തി.

Similar Posts