< Back
Kerala
ആക്രമിക്കപ്പെട്ട നടിയുടെ ഹരജി പരിഗണിക്കുന്നതില്‍ നിന്നും ജഡ്ജി പിന്‍മാറി
Kerala

ആക്രമിക്കപ്പെട്ട നടിയുടെ ഹരജി പരിഗണിക്കുന്നതില്‍ നിന്നും ജഡ്ജി പിന്‍മാറി

Web Desk
|
24 May 2022 10:49 AM IST

ജസ്റ്റിസ് കൗസർ എടപ്പഗത്താണ് പിന്‍മാറിയത്

കൊച്ചി: ആക്രമിക്കപ്പെട്ട നടിയുടെ ഹരജി പരിഗണിക്കുന്നതില്‍ നിന്നും ഹൈക്കോടതി ജഡ്ജി പിന്‍മാറി. ജസ്റ്റിസ് കൗസർ എടപ്പഗത്താണ് പിന്‍മാറിയത്. കൌസര്‍ എടപ്പഗത്ത് ഹരജി പരിഗണിക്കരുതെന്ന് നടി ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതി രജിസ്ടാര്‍ക്ക് അപേക്ഷ നല്‍കിയെങ്കിലും ഇന്ന് ഇതേ ബഞ്ചില്‍ കേസ് ലിസ്റ്റ് ചെയ്തു. ഇന്ന് കേസ് പരിഗണനയ്ക്ക് വന്നപ്പോഴാണ് പിന്‍മാറുന്നതായി ജഡ്ജി അറിയിച്ചത്. നാളെ മറ്റൊരു ബെഞ്ച് പരിഗണിക്കും.

സര്‍ക്കാരിനും വിചാരണക്കോടതി ജഡ്ജിക്കുമെതിരെയാണ് നടി ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. തുടരന്വേഷണം പാതിവഴിയിൽ അവസാനിപ്പിക്കാനും അന്തിമ റിപ്പോർട്ട് സമർപ്പിക്കാനും രാഷ്ട്രീയ ഉന്നതര്‍ അന്വേഷണ സംഘത്തെ ഭീഷണിപ്പെടുത്തുന്നതായാണ് ഹരജിയിലെ ആരോപണം.

കോടതിയിലുള്ള മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യുവിൽ മാറ്റം വന്നതായി ഫോറൻസിക് ലാബിൽ നിന്നുള്ള റിപ്പോർട്ട് ലഭിച്ചിട്ടും ഇക്കാര്യത്തിൽ വിചാരണക്കോടതി യാതൊരു അന്വേഷണവും നടത്തിയില്ല. ഹൈക്കോടതിയുടെ മേൽനോട്ടമില്ലെങ്കിൽ തുടരന്വേഷണം ശരിയായ വിധം നടക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നടി ഹരജി നൽകിയിരിക്കുന്നത്.

Similar Posts