< Back
Kerala
മലപ്പുറത്തെ കെ.റെയിൽ ഓഫീസ് യൂത്ത് ലീഗ് പ്രവർത്തകർ താഴിട്ട് പൂട്ടി
Kerala

മലപ്പുറത്തെ കെ.റെയിൽ ഓഫീസ് യൂത്ത് ലീഗ് പ്രവർത്തകർ താഴിട്ട് പൂട്ടി

Web Desk
|
20 Dec 2021 11:56 AM IST

ഇന്ന് മുതൽ ഓഫീസ് പ്രവർത്തനം ആരംഭിക്കാനിരിക്കുകയായിരുന്നു

മലപ്പുറം ജില്ലയിലെ കെ. റെയിൽ ഓഫീസ് യൂത്ത് ലീഗ് പ്രവർത്തകർ താഴിട്ട് പൂട്ടി. പരപ്പനങ്ങാടിയിൽ ഇന്ന് പ്രവർത്തനം ആരംഭിക്കാനിരുന്ന ഓഫീസാണ് യൂത്ത് ലീഗ് പ്രവർത്തകർ താഴിട്ട് പൂട്ടിയത്. രാവിലെ 10 മണിയോടെ ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് ഉപരോധം നടന്നത്. ജീവനക്കാരെ അകത്തുകയറാൻ അനുവദിച്ചില്ല. തുടർന്ന് പൊലീസ് എത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.

കെ.റെയിലിനെ സംബന്ധിച്ച് ഇത്രയും വിവാദങ്ങൾ നിലനിൽക്കുമ്പോൾ രഹസ്യമായി ഓഫീസ് പ്രവർത്തനം തുടങ്ങാനായിരുന്നു പദ്ധതിയെന്ന് യൂത്ത് ലീഗ് പ്രവർത്തകർ ആരോപിച്ചു.

Similar Posts