< Back
Kerala

Kerala
സി.എ.എ പിന്‍വലിക്കുക; കേരള പ്രവാസി അസോസിയേഷനും സുപ്രീം കോടതിയില്‍ ഹരജി നല്‍കി
|20 March 2024 12:54 PM IST
കേരള പ്രവാസി അസോസിയേഷന്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷനാണ് സുപ്രിംകോടിതിയെ സമര്‍പ്പിച്ചിരിക്കുന്നത്
കോഴിക്കോട്: പൗരത്വ നിയമ ഭേദഗതി ബില്ല് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ കേരളാ പ്രവാസി അസോസിയേഷനും ഹരജി നല്‍കി. ഒരു മതനിരപേക്ഷ രാഷ്ട്രത്തെ ശിഥിലമാക്കാനുള്ള പ്രവൃത്തിയെ എതിര്‍ക്കാനായാണ് സുപ്രിംകോടതിയെ സമീപിച്ചതെന്ന് ചെയര്‍മാന്‍ രാജേന്ദ്രന്‍ വെള്ളപ്പാലത്തും, പ്രസിഡണ്ട് അശ്വനി നമ്പാറമ്പത്തും പറഞ്ഞു. കേരള പ്രവാസി അസോസിയേഷന്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷനാണ് (PIL) സുപ്രിംകോടിതിയെ സമര്‍പ്പിച്ചിരിക്കുന്നത്.