< Back
Kerala
The Kozhikode public meeting attended by Anwar was also attended by hundreds of people, latest news malayalam, അൻവർ പങ്കെടുത്ത കോഴിക്കോട്ടെ പൊതുയോഗത്തിലും വൻ ജനപങ്കാളിത്തം, കേൾക്കാനെത്തിയത് നൂറുകണക്കിന് പേർ
Kerala

അൻവർ പങ്കെടുത്ത കോഴിക്കോട്ടെ പൊതുയോഗത്തിലും വൻ ജനപങ്കാളിത്തം, കേൾക്കാനെത്തിയത് നൂറുകണക്കിന് പേർ

Web Desk
|
1 Oct 2024 6:54 AM IST

തൊണ്ട വേദനയെത്തുടർന്ന് രണ്ടു ദിവസത്തെ രാഷ്ട്രീയ വിശദീകരണ യോഗം അൻവർ മാറ്റിവെച്ചു

കോഴിക്കോട്: കോഴിക്കോട്ടെ മാമി തിരോധാനക്കേസുമായി ബന്ധപ്പെട്ട് പി.വി അൻവർ പങ്കെടുത്ത പൊതുയോഗത്തിലും വൻ ജനപങ്കാളിത്തം. പുതിയ വെളിപ്പെടുത്തലൊന്നും നടത്തിയില്ലെങ്കിലും അൻവറിനെ കേൾക്കാൻ നൂറുകണക്കിന് പേരാണ് പങ്കെടുത്തത്. മാമി കേസ് അന്വേഷണം അട്ടിമറിക്കപ്പെട്ടത് വിശദീകരിച്ച അൻവർ കേസിനു പിന്നാലെ തന്നെ ഉണ്ടാകുമെന്നു വ്യക്തമാക്കി. എന്നാൽ തൊണ്ട വേദനയെത്തുടർന്ന് രണ്ടു ദിവസത്തെ പരിപാടികൾ അൻവർ മാറ്റിവെച്ചു.

നിലമ്പൂരിലെ രാഷ്ട്രീ വിശദീകരണ യോഗത്തിന് പിന്നാലെയാണ് കോഴിക്കോട് മുതലക്കുളത്തെ മാമി കേസ് പൊതുയോഗത്തിൽ അൻവർ പങ്കെടുത്തത്. മാമി കേസിൽ ഒതുങ്ങി നിൽക്കുന്ന പരിപാടിയായിരുന്നെങ്കിലും അൻവറിനെ കേൾക്കാൻ നിരവധിപേരാണ് മുതലക്കുളത്ത് തടിച്ചു കൂടിയത്. ഇന്ന് അരീക്കോടും നാളെ മഞ്ചേരിയിലും തീരുമാനിച്ചിരുന്ന രാഷ്ട്രീയ വിശദീകരണ യോഗം തൊണ്ട വേദനയെതുടർന്ന് അൻവർ മാറ്റിവെച്ചു. നിയമസഭാ സമ്മേളനത്തിന് ശേഷമാകും ഇനി പൊതു പരിപാടികളെന്നാണ് സൂചന.

Similar Posts