< Back
Kerala
ഞായറാഴ്ച ലോക്ഡൗൺ പിൻവലിച്ചേക്കും; ഇന്ന് അവലോകനയോഗം
Kerala

ഞായറാഴ്ച ലോക്ഡൗൺ പിൻവലിച്ചേക്കും; ഇന്ന് അവലോകനയോഗം

Web Desk
|
7 Sept 2021 6:57 AM IST

ജനജീവിതം സാധാരണഗതിയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത് കൊണ്ട് വാരാന്ത്യ ലോക്ഡൗൺ അടക്കം പിന്‍വലിക്കാന്‍ തീരുമാനമുണ്ടായേക്കും

സംസ്ഥാനത്തെ ലോക്ഡൗൺ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ അവലോകനയോഗം ഇന്ന് ചേരും. ഞായറാഴ്ച ലോക്ഡൗൺ, രാത്രികാല കര്‍ഫ്യൂ എന്നിവ തുടരുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. ജനജീവിതം സാധാരണഗതിയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത് കൊണ്ട് വാരാന്ത്യ ലോക്ഡൗൺ അടക്കം പിന്‍വലിക്കാന്‍ തീരുമാനമുണ്ടായേക്കും. സ്കൂളുകള്‍ തുറക്കുന്നത് പരിശോധിക്കാനുള്ള വിദ്ഗധ സമിതിയെക്കുറിച്ചും യോഗം ചർച്ച ചെയ്യും.

അതേസമയം രാജ്യത്ത് വീണ്ടും റെക്കോഡ് വാക്സിനേഷന്‍ രേഖപ്പെടുത്തി. ഇന്നലെ ഒരു കോടിയിൽ അധികം പേർക്ക് വാക്സിൻ വിതരണം ചെയതു. ഇതോടെ രാജ്യത്ത് വിതരണം ചെയ്ത ആകെ വാക്സിൻ ഡോസുകളുടെ എണ്ണം 69.68 കോടിയായി. ഡിസംബറോടെ 18 വയസിന് മുകളിലുള്ള മുഴുവൻ ആളുകൾക്കും വാക്സിൻ നൽകാനാണ് കേന്ദ്രത്തിന്‍റെ ശ്രമം. പതിനൊന്ന് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് രാജ്യത്ത് ഒരു കോടിയിലധികം വാക്സിൻ ഡോസുകൾ വിതരണം ചെയ്യുന്നത്.

Similar Posts